സ്റ്റാന്‍ഡപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിക്ക് ജാമ്യം

0
73

ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ചുകൊണ്ട് പരിപാടി അവതരിപ്പിച്ചുവെന്നാരോപിച്ച് ജയിലിലടയ്ക്കപ്പെട്ട സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിക്ക് ജാമ്യം.

സുപ്രീംകോടതിയാണ് മുനവര്‍ ഫറൂഖിയുടെ ഹര്‍ജി പരിഗണിച്ച് ജാമ്യം അനുവദിച്ചത്. മുനവര്‍ ഫറൂഖിക്കെതിരായ എഫ്‌ഐആര്‍ അവ്യക്തമാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും മുനവര്‍ ഫറൂഖിയുടെ ജാമ്യ ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി നിരീക്ഷിച്ചു.

കഴിഞ്ഞ ജനുവരി ഒന്നാം തിയ്യതിയാണ് ഇന്‍ഡോറില്‍ ഒരു കഫേയില്‍ മുനവര്‍ ഫറൂഖി ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പരിപാടി അവതരിപ്പിച്ചുവെന്നാരോപിച്ചാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്.