ജ്വാല 2020 പുരസ്‌കാരം കെ.കെ. ശൈലജ ടീച്ചറിന് സമ്മാനിച്ചു

0
56

ജനിതകശാസ്ത്രം, പരിണാമം എന്നീ മേഖലകളില്‍ ആഗോള സംഭവനകള്‍ നല്‍കി മണ്‍മറഞ്ഞ ലോക പ്രശസ്ത സസ്യശാസ്ത്രജ്ഞ തലശേരി സ്വദേശി ഡോ. ഇ.കെ. ജാനകി അമ്മാളിന്റെ പേരില്‍ പ്രസാധന രംഗത്തെ പെണ്‍ കൂട്ടായ്മയായ സമത (തൃശൂര്‍) ഏര്‍പ്പെടുത്തിയ ജ്വാല 2020 പുരസ്‌ക്കാരം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് സമ്മാനിച്ചു.

മെമന്റോ, പ്രശസ്തി പത്രം, ക്യാഷ് അവാര്‍ഡ് എന്നിവയാണ് പുരസ്‌കാരം. സമത മാനേജിംഗ് ട്രസ്റ്റി പ്രൊഫ. ടി.എ. ഉഷാകുമാരി, വൈസ് ചെയര്‍ പേഴ്സണ്‍ കെ. രമ എന്നിവരാണ് അവാര്‍ഡ് സമ്മാനിച്ചത്. ജ്വാല 2020 പുരസ്‌ക്കാര സമ്മാന തുക സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയില്‍ മന്ത്രി സംഭാവന നല്‍കി.