സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ‘നെക്ടർ ഓഫ് ലൈഫ്’ ഇന്ന് പ്രവർത്തനം ആരംഭിക്കും

0
85

സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് പ്രവർത്തനം ആരംഭിക്കും.എറണാകുളം ജനറൽ ആശുപത്രിയിലാണ് മുലപ്പാൽ ബാങ്ക് പ്രവർത്തിക്കുന്നത്. ‘നെക്ടർ ഓഫ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെകെ ശൈലജ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും.

35 ലക്ഷം രൂപ ചെലവിലാണ് ബാങ്ക്‌ സ്ഥാപിച്ചത്. പാൽ ശേഖരിക്കാനും സൂക്ഷിക്കാനും വിതരണം ചെയ്യാനുമുള്ള എല്ലാ സൗകര്യവും സുരക്ഷയും ഇവിടെയുണ്ട്‌.

റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ സഹകരണത്തോടെയാണ് മുലപ്പാൽ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ശേഖരിക്കുന്ന പാൽ 6 മാസം വരെ ബാങ്കിൽ കേടുകൂടാതെ സൂക്ഷിക്കാനാവും.

ജനറൽ ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങൾക്ക് മാത്രമാണ് പ്രാരംഭ ഘട്ടത്തിൽ സൗജന്യമായി മുലപ്പാൽ ലഭ്യമാക്കുക. പിന്നീട് പാൽ ശേഖരണത്തിനും വിതരണത്തിനുമായി ആശുപത്രികളുടെ ശൃംഖലയുണ്ടാക്കാനാണ് പദ്ധതി.