ഐ.സി.സിയുടെ ഡെപ്യൂട്ടി ചെയർമാനായി ഇമ്രാൻ ഖ്വജയെ തെരെഞ്ഞെടുത്തു. നേരത്തെ മുൻ ഐ.സി.സി ചെയർമാൻ ശശാങ്ക് മനോഹർ സ്ഥാനമൊഴിഞ്ഞപ്പോൾ താത്കാലിക ചെയർമാനായി തെരെഞ്ഞെടുത്തതും ഇമ്രാനെയായിരുന്നു.
അസോസിയേറ്റ് മെമ്പർ ഡയറക്ടറായി പ്രവർത്തിക്കുന്ന ഇദേഹം 2008 മുതൽ ഐ.സി.സിയിൽ അംഗമാണ് .നീണ്ട കാലം അഭിഭാഷകനായി പ്രവർത്തിച്ചതിനുശേഷമാണ് ഇമ്രാൻ ഐ.സി.സിയിൽ അംഗമാകുന്നത്. സിംഗപ്പുർ സ്വദേശിയായ ഇദ്ദേഹം സിംഗപ്പുർ ക്രിക്കറ്റ് അസോസിയേഷന്റെ മുൻപ്രസിഡന്റ് കൂടിയായിരുന്നു.