Nerariyan Exclusive… യു ഡി എഫ് നടത്തിയത് 13000 ത്തിലധികം അനധികൃത നിയമനങ്ങൾ

0
124

-അനിരുദ്ധ്.പി.കെ

അനധികൃത നിയമനങ്ങളുടെ പെരുമഴക്കാലമായിരുന്നു യു ഡി എഫ് ഭരണകാലം. സ്വന്തക്കാരെയും ഇഷ്ടക്കാരെയും നിയമിക്കുന്നതിൽ യു ഡി എഫ് നേതാക്കൾ മത്സരിക്കുകയായിരുന്നു. ഇപ്പോൾ പി എസ് സിയെ ഓർത്ത് മുതലക്കണ്ണീർ ഒഴുക്കുന്ന യു ഡി എഫ്. ഭരണകാലത്ത് പി എസ് സി ക്ക് പുല്ലു വിലയാണ് കല്പിച്ചിരുന്നത്.സ്വന്തക്കാരെയും ഇഷ്ടക്കാരെയും തിരുകി കയറ്റാൻ പല റൂളുകളും തിരുത്തുകയും അർഹരായ പല ഉദ്യോഗാര്ഥികളെയും പുറത്തക്കുകയും ചെയ്തിട്ടുണ്ട് എന്ന് വ്യക്യതം.

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 13,000 ത്തിലധികം ആളുകളാണ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനധികൃതമായി നിയമിക്കപ്പെട്ടത്. ഇതില്‍ നേതാക്കളുടെ സ്വന്തക്കാരും അണികളും ഘടക കക്ഷികളിലെ പ്രവര്‍ത്തകരുമൊക്കെ ഉള്‍പ്പെടും.

1, ഉമ്മൻ ചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ് ഇല്ലംപള്ളി , കോ ഓപ്പറേറ്റിവ് സർവീസ് എക്സമിനെഷൻ ബോർഡ്‌ ചെയർമാൻ

2, ഉമ്മന്‍ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ സബിദക്ക് നോർക്കയിൽ നിയമനം

3, കെ എം മാണിയുടെ മരുമകൻ MT ജോസഫ്‌ , മന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകൻ

4, സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖ, സർവ വിഞ്ജാന കോശം ഡയറക്റ്റർ

5, മന്ത്രി അനൂബ്‌ ജേക്കബിന്റെ സഹോദരി അംബിളി ജേക്കബ് കേരള സ്റ്റേറ്റ്‌ IT ഇൻഫ്രാ സ്റ്റ്രക്ചർ മാർക്കറ്റിംഗ്‌ മാനേജർ

6, മന്ത്രി അനൂബ്‌ ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗ്ഗീസ്‌ , ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്റ്റർ

7, ചെന്നിത്തലയുടെ അനിയൻ കെ വേണുഗോപാൽ , കേരള ഫീഡ്സ്‌ എം ഡി

8, വ്യാജ Phd ആരോപണമുള്ള ഷീനാ ഷുക്കൂർ , MG യൂണിവേർസിറ്റി പ്രോ വൈസ്‌ ചാൻസിലർ

9, മുസ്ലിം ലീഗ്‌ അധ്യാപക സംഘടന നേതാവ്‌ പി നസീർ , ന്യൂനപക്ഷ വകുപ്പ്‌ ഡയറക്റ്റർ ( സ്വകാര്യ കോളേജ്‌ അധ്യാപകൻ ഡെപ്യൂട്ടേഷനിൽ സർക്കാർ വകുപ്പ്‌ സെക്രട്ടറി )

10, മന്ത്രി വി എസ്‌ ശിവകുമാറിന്റെ അനിയൻ വി എസ്‌ ജയകുമാർ , ശബരിമല എക്സിക്യൂട്ടീവ്‌ ഓഫീസർ

11, മന്ത്രി കെ സി ജോസഫിന്റെ ഡ്രൈവർ ജയകുമാർ , നോർക്കയിൽ നിയമനം

12, മുസ്ലിം ലീഗ്‌ മുൻ MLA ഉമ്മർ മാസ്റ്ററുടെ മരുമകൻ പി അബ്‌ദുൾ ജലീൽ , സ്കോള്‍ കേരള ഡയറക്റ്റർ (സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ് ലോങ്ങ് എഡ്യൂക്കേഷന്‍, കേരള)

13 , വനിത ലീഗ്‌ നേതാവിന്റെ മകൻ കെ പി നൗഫൽ , ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍

14, സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് അനുകൂലസംഘടനാ നേതാവ് എര്‍ഷാദിന്റെ ഭാര്യ ഹമീദ, നോർക്ക റൂട്ട്‌സ്‌

15, മന്ത്രി കെ സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജശേഖരന്‍നായരുടെ അനന്തരവന്‍ വിപിന്‍ , നോര്‍ക്ക റൂട്ട്സില്‍

16, ആർ സെൽവരാജിന്റെ മകൾ , വെയർ ഹൗസിംഗ്‌ കോർപ്പറേഷൻ അസിസ്റ്റന്റ്‌ മാനേജർ

17, അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവര്‍ഗീസ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നേടിയത് അര്‍ഹമായ യോഗ്യതയൊ നിശ്ചിത പ്രായമോ ഇല്ലാതെയാണ്.

ഇത് കൂടാതെ യു ഡി എഫിന്റെ സജീവ പ്രവർത്തകരെയും ഉമ്മൻ ചാണ്ടി സർക്കാർ നിയമനം നൽകിയിട്ടുണ്ട് അതിന്റെ വിശദാംശങ്ങൾ ഇങ്ങനെ;

ഇതിനെല്ലാം എതിരെ അന്വേഷണം നേരിടുന്നുണ്ട് ഉമ്മൻചാണ്ടിയും, മുന്‍മന്ത്രിമാരായ വി എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, രമേശ് ചെന്നിത്തല, പി കെ ജയലക്ഷ്മി, കെ സി ജോസഫ്, എം എല്‍ എമാരായ എം പി വിന്‍സെന്റ്, ആര്‍ സെല്‍വരാജ് എന്നിവരും ഉൾപ്പെടുന്നുണ്ട്. അന്വേഷണ വാർത്തകൾ മറച്ചു പിടിക്കാനും, സർക്കാരിനെതിരെ അപവാദ പ്രകാഹാരണം നടത്താനും ചില മാധ്യമങ്ങളെ കൂട്ട് പിടിച്ചിരിക്കുകയാണ് യു ഡി എഫും സംഘവും.