Sunday
11 January 2026
24.8 C
Kerala
HomeWorldട്രംപിനെ തിരുത്തി ബൈഡൻ; മുന്ന് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ടു

ട്രംപിനെ തിരുത്തി ബൈഡൻ; മുന്ന് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ടു

കുടിയേറ്റവുമായി ബന്ധപ്പെട്ട മൂന്ന്‌ എക്സിക്യൂട്ടീവ്‌ ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ചൊവ്വാഴ്ച ഒപ്പിട്ടു. ഡോണൾഡ്‌ ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങൾ കാരണം അതിർത്തിക്ക്‌ ഇരുവശത്തുമായി വിഭജിക്കപ്പെട്ട കുടുംബങ്ങളെ ഒരുമിപ്പിക്കാൻ ദൗത്യസംഘം രൂപീകരിക്കുന്നതും ഇതിൽപ്പെടും. നിയമപരമായ കുടിയേറ്റം നീതിപൂർവം നടക്കുന്നെന്ന്‌ ഉറപ്പാക്കുകയാണ്‌ ലക്ഷ്യം.

അമേരിക്കൻ ചരിത്രത്തിനുതന്നെ വിരുദ്ധമായ നുറുകണക്കിന്‌ കുടിയേറ്റവിരുദ്ധ നയങ്ങളാണ്‌ ട്രംപ്‌ സർക്കാർ സ്വീകരിച്ചത്‌. ഇതിന്റെ ഫലമായി 5,500 കുടുംബം വിഭജിക്കപ്പെട്ടു.‌ 600 കുട്ടികളുടെ രക്ഷിതാക്കളെ ഇനിയും കണ്ടെത്താനായിട്ടില്ല. പുതുതായി കൊണ്ടുവന്ന നയങ്ങളും നിയന്ത്രണങ്ങളും അടിമുടി പുനഃപരിശോധിക്കാനാണ്‌ ബൈഡൻ സർക്കാരിന്റെ തീരുമാനം.

 

RELATED ARTICLES

Most Popular

Recent Comments