ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധന, പാചക വാതക വിലകൾ വീണ്ടും വർധിപ്പിച്ചു

0
95

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധന, പാചക വാതക വിലകൾ വീണ്ടും വർധിപ്പിച്ചു. ഇന്ധന വില പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. പാചക വാതകത്തിന് 26 രൂപയാണ് വർധിപ്പിച്ചത്.സിലിണ്ടറിന് 726 രൂപയായാണ്വ  ർധിപ്പിച്ചിരിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ളസിലിണ്ടറിനും വില വർധിപ്പിച്ചിട്ടുണ്ട്.

പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കേന്ദ്രംവർധിപ്പിച്ചത്.കഴിഞ്ഞ മാസം മാത്രം 10 തവണയാണ് ഇന്ധനവില വർധിപ്പിച്ചത്.വില വർധിപ്പിച്ചതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില 86 രൂപ 75 പൈസയാണ്. ഡീസൽ ഒരു ലിറ്ററിന് 80 രൂപ 97 പൈസയാണ്.

അന്താരാഷ്ട്രവിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിലും രാജ്യത്ത് ഇന്ധന വില വർധിക്കുകയാണ്.ഈ വർഷം ഇത് 11മത്തെ തവണയാണ് ഇന്ധന വില വർധിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം കഷ്ടത്തിലാകുകയാണ് കേന്ദ്ര സർക്കാർ.