സഞ്ചാരികൾക്ക് പേരുദോഷമുണ്ടാക്കാനും വ്ലോഗർമാർക്ക് നാണക്കേടുണ്ടാക്കാനും ചിലർ ; Fact Check

0
151

സഞ്ചാരികൾക്ക് പേരുദോഷമുണ്ടാക്കാനും വ്ലോഗർമാർക്ക് നാണക്കേടുണ്ടാക്കാനും, ഈ നാടിന് അപമാനം ഉണ്ടാക്കാനും ഇപ്പൊ കുറെയെണ്ണം ക്യാമെറായതും മൈക്കും പിടിച്ച് ഇറങ്ങിയിട്ടും. കണ്ണിൽ കാണുന്ന ഇതിലും വിദഗ്ധ അഭിപ്രായമാ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇക്കൂട്ടറിൽ പച്ചയും, മഞ്ഞയും നീലയും മാത്രമല്ല വിചക്ഷണന്മാരും ഉണ്ട്.

ഇന്നലെ കേരളത്തിന് കിട്ടിയ ഒരു വിദഗ്ധനെ പരിചയപ്പെടാം, ടം തോട് നിർമ്മാണം, റോഡ്, കനാൽ, എന്നിങ്ങനെ പൊതുമരാമത്ത് വിദഗ്ധനാണ് ടിയാൻ. കൂടാതെ മൈക്കാട് പണി സിമന്റ് കലക്കൽ, തുരുമ്പ് കളയൽ തുടങ്ങിയ മേഖലയിലും ടിയാൻ പ്രാവീണ്യമുണ്ട്. ഇനി ഈ അടിമുടി വിദഗ്ധന്റെ അഭിപ്രായം കേൾക്കാം. വിഡിയോ

ഹോ ഒറ്റ നോട്ടത്തിൽ ഈ സർക്കാർ എന്തോ വലിയ അപരാധം ചെയ്തു എന്ന് തോന്നിപോകും ഇല്ലേ. ഇനി എന്താണ് വസ്തുത എന്ന് നോക്കാം. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി മലമുകളിൽ നിന്നും തോട് കീറി, കുടിവെള്ളത്തിനും കൃഷിക്കും ആവശ്യമായി ജലം എത്തിക്കുന്നതിനും ജല സുരക്ഷാ ഉറപ്പാക്കുന്നതിനുമുള്ള അൺസ്കില്ഡ് ലേബർ എന്ന പദ്ധതിയാണ് ഇത്.

അതായത് പ്രൊഫഷണലായി എഞ്ചിനീയറിംഗ് പഠിക്കാത്ത, കമ്പിയും സിമന്റും ഉപയോഗിക്കാതെ, പ്രദേശത്ത് നിന്നും ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമാണം നടത്തുക എന്ന പദ്ധതി. തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് ചെയ്യിക്കേണ്ട ഒരു പ്രൊജക്റ്റ് ആണ് ഇത്. ഇനി ഇതേക്കുറിച്ചുള്ള മൂന്നാർ പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം കേൾക്കാം.

അതായത് അഞ്ച് കിലോമീറ്റർ തൊടുകീറി, പലയിടങ്ങളിലായി അതാത് സ്ഥലത്ത് നിന്നും ശേഖരിച്ച അസംസ്‌കൃത വസ്തുക്കൾ കൊണ്ട് നിരവധി തടയണകൾ നിർമിച്ച് ജലസംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി. ചിലവാക്കിയ കാശ് തൊഴിലുറപ്പ് തൊഴിലാളികളുടെ ശബളം. ഇനി ഈ തോടിന്റെയും തടയണയുടേയും ചില ദൃശ്യങ്ങൾ കാണാം.

ഇനി അഭിനവ പൊതുമരാമത്ത് വിദഗ്ധനോടാണ്, നാട് കാണാൻ ഇറങ്ങിയാൽ നാട് കണ്ട്, ഫോട്ടോയും പിടിച്ച് പോകുക, ഇനി സാമൂഹിക പ്രതിബദ്ധത ഇത്തിരി കൂടുതലാണെങ്കിൽ, വായിൽ തോന്നുന്ന വിവരക്കേട് പറയും മുൻപ് അതിന്റെ ബന്ധപ്പെട്ടവരോട് അന്വേഷിക്കുക. നിങ്ങളെപ്പോലെ വിവരക്കേട് വിളമ്പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിരുതന്മാർ എങ്ങനെ നേരിടണമെന്ന് ജനത്തിനറിയാം. ഒരുപാട് സഞ്ചാരികളുള്ള നാടാണ് നമ്മുടേത്, ചുമ്മാ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞു മറ്റുള്ളവരെ കൂടി കുഴപ്പത്തിലാക്കരുത്. ഒന്നോർക്കുക തെറിക്കുത്തരം മുറിപ്പത്തലാണ്.