എന്തിരൻ സിനിമ കോപ്പിയടി;സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്,

0
146

ശങ്കർ സംവിധാനം ചെയ്ത എന്തിരൻ എന്ന സിനിമ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട കേസിൽ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. എഗ്മോർ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ശങ്കറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

അരുൺ തമിഴ്നാടൻ്റെ പരാതിയിലാണ് നടപടി. ശങ്കർ എന്തിരൻ സിനിമ ഉണ്ടാക്കിയത് .1996ൽ താൻ പ്രസിദ്ധീകരിച്ച ജിഗുബ എന്ന കഥ കോപ്പിയടിച്ചാണ് എന്നാണ് അരുൺ വാദിക്കുന്നത്. പരാതിയിന്മേൽ പലതവണ ശങ്കറിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അപ്പോഴൊന്നും ശങ്കർ കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്നാണ് കോടതി ജാമ്യമില്ലാ വാരണ്ട് പുറപ്പെടുവിച്ചത്.

എന്തിരൻ സിനിമ റിലീസായതിനു പിന്നാലെ തൻ്റെ ഈ കഥ കോപ്പിയടിച്ചാണ് സിനിമ ഉണ്ടാക്കിയതെന്ന് അരുൺ കേസ് നൽകുകയായിരുന്നു. വർഷങ്ങളായി ഈ കേസ് നടക്കുകയാണ്.