റോഹിങ്ക്യന്‍ പ്രശ്‌ന പരിഹാരം; ഒ.ഐ.സിയും യുഎന്നും തമ്മില്‍ ചര്‍ച്ച നടത്തി

0
57

റങ്കൂണ്‍: റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ പ്രശ്‌ന പരിഹാരത്തിന് ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും യു.എന്‍ ഹൈക്കമ്മീഷണറും തമ്മില്‍ ചര്‍ച്ച നടത്തി.

ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്തു നിന്നാണ് യു.എന്‍ ഹൈക്കമ്മീഷണറുമായി ചര്‍ച്ച നടന്നത്. ഒ.ഐ.സിയുടെ മ്യാന്മറിലേക്കുള്ള ദൂതന്‍ ഇബ്രാഹിം ഖൈറാത്ത്, റോഹിങ്ക്യന്‍ വംശജര്‍ക്കായി നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

മ്യാന്മറില്‍ വംശീയ ഉന്മൂലത്തിന് ഇരയാകുന്ന റോഹിങ്ക്യകളുടെ പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയ മനുഷ്യാവകാശ ഇടപെടലിന്റെ ആവശ്യകതയും അദ്ദേഹം യു.എന്‍ ഹൈക്കമ്മീഷണണര്‍ക്ക് മുന്നില്‍ ഉന്നയിച്ചു.

ഒ.ഐ.സിയുടെ നേതൃത്വത്തില്‍ അംഗ രാജ്യങ്ങളുമായി ചേര്‍ന്ന മ്യാന്മറില്‍ സഹായമെത്തിക്കുന്നുണ്ട്. കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് യു.എന്നും ഒ.ഐ.സിയും തമ്മില്‍ ഏകോപനം ശക്തമാക്കി റോഹിങ്ക്യകളുടെ വിഷയത്തില്‍ സഹായം തുടരും. ഇതിനായി തുടര്‍യോഗങ്ങളുണ്ടാകും.