ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 രൂപ; കൂടിയ ശമ്പളം 1,66,800 രൂപയും, കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപ :ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്

0
96

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച പതിനൊന്നാം ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കമ്മീഷന്‍ അധ്യക്ഷന്‍ കെ മോഹന്‍ദാസ് അംഗങ്ങളായ എം കെ സുകുമാരന്‍ നായര്‍, അശോക് മാമ്മന്‍ ചെറിയാന്‍ എന്നിവരാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറിയത്.