NERARIYAN BIG BREAKING… സോളാർ കേസ് കേന്ദ്രമാക്കി തെരഞ്ഞെടുപ്പിൽ യു ഡി എഫ് ബി ജെ പി രഹസ്യധാരണ, ഡൽഹിയിൽ രഹസ്യയോഗം

0
87

സോളാറിനെ കേന്ദ്രമാക്കി സംസ്ഥാനത്ത് ബി ജെ പി യു ഡി എഫുമായി രഹസ്യമായ തെരഞ്ഞെടുപ്പ് ധാരണയ്ക്ക്. രണ്ട് എം പി മാരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ബി ജെ പി നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് സുപ്രധാനമായ ചില തീരുമാനങ്ങളിൽ ഇരു കക്ഷികളും എത്തിച്ചേർന്നത്.

സോളാറിൽ സി ബി ഐ അന്വേഷണം ഒഴിവാക്കണമെന്ന തീരുമാനമാണ് പ്രധാനമായും ഉണ്ടായത്.എന്നാൽ അന്വേഷണം ഒഴുവാക്കുന്നതിന് ചില നിബന്ധനകൾ കൂടി മുന്നോട്ടു വെച്ചിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി വിജയം ഉറപ്പിക്കുക എന്നതായിരുന്നു പ്രധാന ഉപാധി.

പത്ത് സീറ്റെങ്കിലും ബി ജെ പി ജയിക്കാനാവശ്യമായ സഹായം യു ഡി എഫിന്റെ ഭാഗത്ത് നിന്നും വേണമെന്ന പ്രധാന ആവശ്യം അംഗീകരിച്ചു.നേമം,കഴക്കൂട്ടം,വർക്കല,ചെങ്ങന്നൂർ,കോന്നി,കാഞ്ഞിരപ്പള്ളി,തൃശൂർ,മണലൂർ,മലമ്പുഴ, മഞ്ചേശ്വരം,എന്നീ മണ്ഡലങ്ങളാണ് ബി ജെ പി യു ഡി എഫ് പിന്തുണ ആഗ്രഹിക്കുന്നത്.അതേസമയം അധികാരത്തിലെത്താൻ തിരിച്ച് ബി ജെ പി സഹായം യു ഡി എഫും ആവശ്യപ്പെട്ടിട്ടുണ്ട്.

30 മണ്ഡലത്തിലെ വിജയത്തിന് ബി ജെ പി പിന്തുണ നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.ഈ മണ്ഡലങ്ങളിൽ യു ഡി എഫ് ബി ജെ പി യുടെ വോട്ട് പ്രതീക്ഷിക്കുന്നുണ്ട്. ആവശ്യങ്ങൾ പരസ്പരം ചർച്ച ചെയ്ത് ഇരുകൂട്ടരും ധാരണയിൽ എത്തിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് പ്രഖ്യാനത്തിനുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇരുവിഭാഗങ്ങൾക്കിടയിലും ഉണ്ടാകും.

വടക്കൻ കേരളത്തിലും മധ്യ കേരളത്തിലുമുള്ള രണ്ട് എം പി മാരാണ് ഈ ധാരണയ്ക്ക് വേണ്ടി പ്രവർത്തിച്ചത്.നേരത്തെ ടൈറ്റാനിയം കേസിലും, സി ബി ഐ യെ ഒഴിവാക്കാൻ ഇവർ തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു.ലാവ്‌ലിൻ കേസിൽ സി ബി ഐയിൽ സമ്മർദം ചെലുത്താനും ഇതേ സംഘം ഗൂഢാലോചന നടത്തിയിരുന്നു.ഡൽഹിയിലെ ഒരു പ്രമുഖ നേതാവിന്റെ വസതിയിൽ നടന്ന ബി ജെ പി കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് നേതാക്കൾ തമ്മിൽ ധാരണയിലെത്തിയത്.