ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തീയതി മാറ്റി

0
134

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തീയതി മാറ്റി . ജൂൺ 10 നു തീരുമാനിച്ചിരുന്ന ഫൈനൽ, ഇപ്പോൾ ജൂൺ 18ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. ഐപിഎൽ ഫൈനൽ തീയതിയുമായി ഉണ്ടായേക്കാവുന്ന ക്ലാഷ് ആണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നീട്ടിവെക്കാൻ കാരണം.

ഐപിഎൽ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ക്വാറൻ്റീൻ നിബന്ധന ഉള്ളതിനാൽ അതിനു വേണ്ട സമയം നൽകണമെന്നാണ് ഐസിസിയുടെ തീരുമാനം.

 

നിലവിൽ ഇന്ത്യയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിൽ ഒന്നാമത്. ഓസ്ട്രേലൊയക്കെതിരായ പരമ്പര ജയത്തോടെയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പൻഷിപ്പ് ഫൈനൽ സാധ്യതകൾ സജീവമാക്കിയത്. മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ, ന്യൂസീലൻഡിനെയും ഓസ്ട്രേലിയയെയും പിന്തള്ളിയാണ് ഒന്നാമത് എത്തിയത്.

ഇന്ത്യക്ക് ഇനി ഇംഗ്ലണ്ടിനെതിരെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പര. ഇന്ത്യയിൽ വച്ച് നടക്കുന്ന പരമ്പര ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. റാങ്കിംഗിൽ ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. ഓസ്ട്രേലിയയാണ് മൂന്നാമത്.