ഇസ്രായേലിന് നേരെ ഗാസയുടെ റോക്കറ്റ് ആക്രമണം

0
64

ഇസ്രായേലിന് നേരെ ഗാസയുടെ റോക്കറ്റ് ആക്രമണം. പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു വിജയിച്ചതിന് പിന്നാലെയാണ് ഗാസയുടെ റോക്കറ്റ് ആക്രമണം. നാല് റോക്കറ്റുകൾ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടു. അയൺ ഡോം എയർ ഡിഫൻസ് സിസ്റ്റം തൊടുത്ത നാല് മിസൈലുകളിൽ ഒന്ന് തടഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്. ജെനിനിലെ അൽ-ഖുദ്സ് ബ്രിഗേഡ്സിന്റെ കമാൻഡറുടെ കൊലപാതകത്തോടുള്ള പ്രത്യാക്രമണാണിതെന്നാണ് വിലയിരുത്തൽ. ഇസ്രായേൽ പ്രധാനമന്ത്രി യെയ്ർ ലാപിഡ് വ്യാഴാഴ്ച ബെഞ്ചമിൻ നെതന്യാഹുവിനോട് പരാജയം സമ്മതിക്കുകയായിരുന്നു.

നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സംഘം 120 അംഗ നെസെറ്റിൽ – ഇസ്രായേൽ പാർലമെന്റിൽ 64 സീറ്റുകൾ നേടി. നാല് വർഷത്തിനിടെ അഞ്ചാമത്തെ തെരഞ്ഞെടുപ്പ് ആണ് ഇസ്രായേലിൽ നടക്കുന്നത്. തുടർച്ചയായ 12 വർഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വർഷമാണ് ബെഞ്ചമിൻ നെതന്യാഹു അധികാരഭൃഷ്ടനാവുന്നത്.