Wednesday
1 July 2026
24.1 C
Kerala
HomeWorldതോഷഖാന അഴിമതി കേസ്; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവ് ശിക്ഷ

തോഷഖാന അഴിമതി കേസ്; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവ് ശിക്ഷ

 

തോഷഖാന അഴിമതി കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് തിരിച്ചടി. കേസില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാക്കിസ്ഥാന്‍ കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്നും ഇമ്രാനെ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കി. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇസ്മാബാദിലെ വിചാരണ കോടതിയുടേതാണ് നടപടി.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന്‍ ഖാനെതിരായ കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വെക്കാം. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ച് സ്വന്തമാക്കാനാകും. എന്നാല്‍ ഇമ്രാന്‍ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം.

തനിക്കെതിരേയുള്ള ക്രിമിനല്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഇമ്രാന്‍ ഖാന്റെ ആവശ്യം നേരത്തെ പാകിസ്ഥാന്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ കോടതി നടപടികളില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments