Sunday
11 October 2026
31.8 C
Kerala
HomeKeralaകുട്ടിയെ മര്‍ദ്ദിച്ച്‌ അവശനാക്കിയ സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റിൽ

കുട്ടിയെ മര്‍ദ്ദിച്ച്‌ അവശനാക്കിയ സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റിൽ

കുട്ടിയെ മര്‍ദ്ദിച്ച്‌ അവശനാക്കിയ സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റിലായി. സംഭവത്തില്‍ ജോനകപ്പുറം സ്വദേശി നിഷിത(35), കാമുകനായ ജോനകപ്പുറം തൊണ്ടലില്‍ പുരയിടം വീട്ടില്‍ റസൂല്‍(19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം പള്ളിത്തോട്ടത്താണ് സംഭവം. ആണ്‍സുഹൃത്തുമായുള്ള അമ്മയുടെ ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ചത്.

ദിവസങ്ങള്‍ക്ക് മുമ്ബ് മൂന്ന് മക്കളെയും ഉപേക്ഷിച്ച്‌ റസൂലിനൊപ്പം നിഷിത ഒളിച്ചോടിയിരുന്നു. ഇതേത്തുടര്‍ന്ന് ബാലാവകാശ നിയമപ്രകാരം യുവതി അറസ്റ്റിലായിരുന്നു. എന്നാല്‍ റസൂല്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതാണെന്ന് കാട്ടി നിഷിത കോടതിയില്‍ നിന്ന് ജാമ്യം നേടി. പുറത്തിറങ്ങിയ നിഷിത വീണ്ടും റസൂലുമായുള്ള ബന്ധം തുടര്‍ന്നു.

ഇക്കാര്യം ചോദ്യം ചെയ്തതിനാണ് നിഷിതയും റസൂലും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച്‌ അവശനാക്കിയത്. ഇതേത്തുടര്‍ന്ന് കുട്ടിയുടെ പിതാവിന്‍റെ ബന്ധുക്കള്‍ പള്ളിത്തോട്ടം പൊലീസില്‍ നല്‍കിയ പരാതിയില്‍ നിഷിതയെയും റസൂലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments