Saturday
8 August 2026
28 C
Kerala
HomeIndiaകാണാതായ മകന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

കാണാതായ മകന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

കാണാതായ മകന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പിതാവ് ജീവനൊടുക്കി. കുമ്പള ബംബ്രാണയിലെ കല്പണിക്കാരൻ കെ. ലോകേഷ് (52) ആണ് മകൻ രാജേഷിന്റെ (26) വിയോഗം താങ്ങാനാവാതെ കടലിൽ ചാടി മരിച്ചത്. മൃതദേഹം ഉള്ളാൾ തീരത്ത് അടിഞ്ഞ നിലയിൽ ക​ണ്ടെത്തി.

കാണാതായ രാജേഷിന്റെ മൃതദേഹം കഴിഞ്ഞമാസം നേത്രാവതി നദിയിൽ ബങ്കരയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ലോകേഷ് ഏറെ അസ്വസ്ഥനായിരുന്നു. താൻ മരിക്കാൻ പോവുകയാണെന്ന് തിങ്കളാഴ്ച രാത്രി സുഹൃത്തുക്കളെ വാട്സ് ആപിലൂടെ അറിയിച്ചതായി പൊലീസ് പറഞ്ഞു.

“ഞാൻ സോമേശ്വറിലേക്ക് പോവുന്നു. കടലിൽ ചാടാനാണ്. ജഡം ഉള്ളാൾ തീരത്തടിഞ്ഞോളും. മൊബൈൽ ഫോൺ കൊണ്ടുപോവുന്നില്ല, വീട്ടിൽ വെക്കുന്നു”-ഇതായിരുന്നു സന്ദേശം.

ലോകേഷിന്റെ നമ്പറിലേക്ക് വിളിച്ചപ്പോൾ വീട്ടുകാരാണ് ഫോണെടുത്തത്. ഉള്ളാൾ പൊലീസിന് വിവരം നൽകിയതിനെ തുടർന്ന് നടത്തിയ തിരച്ചലിൽ ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

RELATED ARTICLES

Most Popular

Recent Comments