Sunday
20 September 2026
25.8 C
Kerala
HomeKeralaപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി. മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകനായ മടവൂര്‍ രാംപൊയില്‍ നാട്ടിപ്പാറക്കല്‍ ഖലീലാണ് കോടതിയില്‍ കീഴടങ്ങിയത്. ഖലീലിനെതിരെ കുന്ദമംഗലം പോലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഒരു കുട്ടിയെ സ്‌കൂളിലെ മുറിക്കുള്ളില്‍ വെച്ചും ഒരു കുട്ടിയെ വയനാട്ടില്‍ എത്തിച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്.

കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ പ്രതി പീഡിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. റിമാന്‍ഡിലായ പ്രതിയെ തെളിവെടുപ്പിനുമായി കുന്ദമംഗലം പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

RELATED ARTICLES

Most Popular

Recent Comments