Tuesday
16 June 2026
29.5 C
Kerala
HomeKeralaസംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യത

തുടർച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് കാലവർഷം ദുർബലം. അറബിക്കടലിൽ അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ബിപോർജോയിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ബിപോർജോയ് ചുഴലിക്കാറ്റ് ബുധൻ രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിച്ചു തുടർന്ന് വടക്ക് – വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര കച്ച് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. വ്യാഴാഴ്ച്ചയോടെ ഗുജറാത്തിലെ മണ്ഡവിക്കും
പാകിസ്താനിലെ കറാച്ചിക്കും ഇടയിൽ മണിക്കൂറിൽ പരമാവധി 150 കിമി വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.സൗരാഷ്ട്ര – കച്ച് തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആദ്യ ഘട്ടമായ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments