Sunday
11 October 2026
26.8 C
Kerala
HomeKeralaസംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ തുടങ്ങും

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ തുടങ്ങും

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ തുടങ്ങും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്ട്മെന്റുകളും, സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും.

ക്ലാസുകൾ തുടങ്ങാൻ തടസ്സമില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. ഓരോ സ്കൂളിലും പൊതുപരിപാടി വെച്ച

ശേഷമായിരിക്കും കുട്ടികളെ സ്വാഗതം ചെയ്യുക. സ്കൂളുകളിൽ ക്ലാസ് മുറികളുടെ ക്രമീകരണവും ശുചീകരണവും ഇന്ന് പൂർത്തിയായി.

RELATED ARTICLES

Most Popular

Recent Comments