Saturday
19 September 2026
27.8 C
Kerala
HomeKeralaബസിൽ യുവതിയോട് മോശം പെരുമാറ്റം; ഐ ജി ലക്ഷ്മണയുടെ ഓഫീസിലെ പൊലീസുകാരൻ അറസ്റ്റിൽ

ബസിൽ യുവതിയോട് മോശം പെരുമാറ്റം; ഐ ജി ലക്ഷ്മണയുടെ ഓഫീസിലെ പൊലീസുകാരൻ അറസ്റ്റിൽ

പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി കാഞ്ചിയാർ സ്വദേശി സതീശാണ് പിടിയിലായത്. ഐജി ലക്ഷ്മണയുടെ ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ സതീശ്.

ഇന്ന് രാവിലെ പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സിൽ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ സതീശിന്‍റെ അതിക്രമം. യുവതി പരാതി പറഞ്ഞതിനെ തുടർന്ന് എസ്ആർടിസി ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം മറ്റൊരു സംഭവത്തിൽ പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസിൽ യുവതിയെ കടന്നുപിടിച്ച കേസിൽ ഒരു പൊലീസുകാരൻ കൂടി അറസ്റ്റിലായി. കോന്നി സ്റ്റേഷനിലെ സിപിഒ ഷെമീർ ആണ് അടൂർ പൊലീസിന്‍റെ പിടിയിലായത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ ആണ് പൊലീസുകാരനെതിരെ നടപടി.

RELATED ARTICLES

Most Popular

Recent Comments