Saturday
31 October 2026
27.8 C
Kerala
HomeIndiaമണിപ്പൂർ സംഘർഷം: 9 കേസുകൾ കൂടി സിബിഐ ഏറ്റെടുക്കും 

മണിപ്പൂർ സംഘർഷം: 9 കേസുകൾ കൂടി സിബിഐ ഏറ്റെടുക്കും 

മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട 9 കേസുകൾ കൂടി സിബിഐ ഏറ്റെടുക്കും. ഇതു വരെ സംഘർഷവുമായി ബന്ധപ്പെട്ട് 8 കേസുകളാണ് സിബിഐ ഏറ്റെടുത്തിരുന്നത്.

ഇതോടെ സിബിഐ അന്വേഷിക്കുന്ന കേസുകളുടെ എണ്ണം 17 ആകും. ചുരാചന്ദ്പുരിലെ ലൈംഗികാക്രമണ ആരോപണവുമായി ബന്ധപ്പെട്ട കേസും സിബിഐ ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കേസുകളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്നും അധികൃതർ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments