Monday
21 September 2026
25.8 C
Kerala
HomePravasiബഹ്‌റൈനിൽ മലയാളി വിദ്യാർഥി പതിനൊന്നാം നിലയിൽ നിന്ന് വീണു മരിച്ചു

ബഹ്‌റൈനിൽ മലയാളി വിദ്യാർഥി പതിനൊന്നാം നിലയിൽ നിന്ന് വീണു മരിച്ചു

ബഹ്‌റൈനിൽ മലയാളി വിദ്യാർഥിയെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്. ബഹ്‌റൈനിലെ ജുഫൈറിൽ താമസിക്കുന്ന കെട്ടിടത്തിന്റെ 11ാം നിലയിൽ വീണ നിലയിലാണ് കാണപ്പെട്ടത്.

ശനിയാഴ് വൈകിട്ടായിരുന്നു സംഭവം. ഈ അടുത്തിടെയാണ് ഒമാനിൽനിന്നും ഇവർ കുടുംബ സമേതം ബഹ്‌റൈനിലേക്ക് താമസം മാറ്റിയത്. ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂൾ പത്താംക്ലാസ് വിദ്യാർഥിയാണ് സയാൻ. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES

Most Popular

Recent Comments