Sunday
20 September 2026
27.8 C
Kerala
HomeKeralaസംസ്ഥാനത്ത് സ്വർണ വില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വില കുത്തനെ കുറഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വൻ ഇടിവ്. ഇന്നലെ സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായെങ്കിലും ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,080 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 5510 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ സ്വര്‍ണം പവന് 120 രൂപയെന്ന നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണം 44320 രൂപയ്ക്കാണ് വില്‍പ്പന നടന്നിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപയാണ് ഇടിഞ്ഞന്നത്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇന്ന് ഇടിഞ്ഞിട്ടുണ്ട്. സാധാരണ വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 80 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹോള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 103 രൂപയാണ്.

RELATED ARTICLES

Most Popular

Recent Comments