Thursday
15 October 2026
27.8 C
Kerala
HomeCelebrity Newsസംവിധായകൻ സിദ്ദിഖിന്റെ നില അതീവ ഗുരുതരം

സംവിധായകൻ സിദ്ദിഖിന്റെ നില അതീവ ഗുരുതരം

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. അദ്ദേഹം നിലവിൽ എഗ്മോ സപ്പോർട്ടിലാണുളളത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്നലെ മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം.

RELATED ARTICLES

Most Popular

Recent Comments