Wednesday
23 September 2026
26.8 C
Kerala
HomeEntertainmentധനുഷിന്‍റെ 'ക്യാപ്റ്റന്‍ മില്ലര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ധനുഷിന്‍റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ക്യാപ്റ്റന്‍ മില്ലറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ധനുഷ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബി​ഗ് ബജറ്റ് ആക്ഷൻ പീരീഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക.

ബഹുമാനമാണ് സ്വാതന്ത്ര്യം എന്ന് അർഥം വരുന്ന ‘റെസ്പക്ട് ഈസ് ഫ്രീഡം’ എന്ന ക്യാപ്ഷനോടുകൂടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. യുദ്ധ ഭൂമിയിൽ മരണപ്പെട്ടവർക്കിടയിൽ കൂറ്റന്‍ തോക്കേന്തി നിൽക്കുന്ന ധനുഷിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാവുക. നീണ്ടമുടിയും കട്ടിയുള്ള താടിയുമായി പുതിയ ലുക്കിലാണ് ധനുഷ് ചിത്രത്തിൽ എത്തുന്നത്. ചിത്രം ഒരേ സമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങും.

തമിഴ് വാണിജ്യ സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും സജീവമായ ധനുഷിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ വെച്ച് ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമായിരിക്കും ‘ക്യാപ്റ്റൻ മില്ലർ’. ചിത്രത്തിൽ ധനുഷിനെക്കൂടാതെ കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്കാ മോഹൻ എന്നിവരും മറ്റു പ്രധാനവേഷങ്ങളിലെത്തും. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയും എഡിറ്റിങ് നാഗൂരന്‍ രാമചന്ദ്രനും നിർവഹിച്ചു.

RELATED ARTICLES

Most Popular

Recent Comments