Sunday
20 September 2026
27.8 C
Kerala
HomeKeralaമാതാപിതാക്കളെ നോക്കാൻ വീട്ടിലെത്തിയ നഴ്സിനെ പീഡിപ്പിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ

മാതാപിതാക്കളെ നോക്കാൻ വീട്ടിലെത്തിയ നഴ്സിനെ പീഡിപ്പിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ

ഹോം നഴ്സിനെ പല തവണ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടിലെ ഷഹാബിനെയാണ് പോലീസ് അറസ്റ്ത് ചെയ്തത്. പീഡിപ്പിക്കപ്പെട്ട യുവതി കഴിഞ്ഞ ഡിസംബറില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മതിലകം ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജിയും സംഘവും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഷഹാബിന്റെ വീട്ടില്‍ മാതാപിതാക്കളെ നോക്കാനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിനു ശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ ഷഹാബിനെതിരേ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ശേഷം ഇയാൾ വിദേശത്തുനിന്നും ബുധനാഴ്ച തിരിച്ചെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് അധികൃതർ പോലീസിന് കൈമാറുകയായിരുന്നു. ഇന്നലെത്തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

Most Popular

Recent Comments