Sunday
20 September 2026
26.8 C
Kerala
HomeKeralaമാർക്ക് ലിസ്റ്റ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ ആർഷോയുടെ പരാതിയിൽ അഞ്ചുപേർക്കെതിരെ കേസ്‌

മാർക്ക് ലിസ്റ്റ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ ആർഷോയുടെ പരാതിയിൽ അഞ്ചുപേർക്കെതിരെ കേസ്‌

മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ അഞ്ചുപേർക്കെതിരെ കേസ്‌. ജില്ലാ ക്രൈം ബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോളേജിൽ എത്തി. പ്രിൻസിപ്പൽ ഡോ. വി എസ് ജോയിയുടെ മൊഴി എടുത്തു. അഞ്ച് പേരുടെയും മൊഴി എടുക്കുമെന്ന് എ സി പി വ്യക്തമാക്കി. ആർഷോ പഠിച്ചിരുന്ന ആർക്കയോളജി വകുപ്പ് കോഡിനേറ്റർ ഡോ. വിനോദിന്റെ മൊഴിയും പൊലീസ് സംഘം ഇന്ന് രേഖപ്പെടുത്തും.

RELATED ARTICLES

Most Popular

Recent Comments