Saturday
10 October 2026
23.8 C
Kerala
HomeKeralaകോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി ; ഉടമ അതീവ ഗുരുതരാവസ്ഥയിൽ

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി ; ഉടമ അതീവ ഗുരുതരാവസ്ഥയിൽ

വാകത്താനം പാണ്ടഞ്ചിറയിൽ കാറിന് തീപിടിച്ച് കാർ ഉടമയ്ക്ക് ഗുരുതര പരിക്ക്. പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണ് ഗുരുതരമായി പരിക്കേറ്റത്. കാർ പൂർണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന് 20 മീറ്റർ അകലെയാണ് അപകടം സംഭവിച്ചത്. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണ് സാബുവിന് കാറിന് പുറത്തെടുത്തത്. കാറിൽ സാബു മാത്രമാണുണ്ടായിരുന്നത്. ഇയാളുടെ നില അതീവ ​ഗുരുതരമാണെന്നാണ് വിവരം.

RELATED ARTICLES

Most Popular

Recent Comments