Saturday
29 August 2026
26.8 C
Kerala
HomeSportsഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സി അഡിഡാസ് പുറത്തിറക്കി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സി അഡിഡാസ് പുറത്തിറക്കി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സി ആഗോള സ്‌പോർട്‌സ് ബ്രാൻഡായ അഡിഡാസ് പുറത്തിറക്കി. ഇന്ത്യൻ ടീമിനായി ടെസ്റ്റ്, ട്വന്റി 20, ഏകദിന ജഴ്‌സികളാണ് അഡിഡാസ് അണിയിച്ചൊരുക്കിയത്.

ജൂൺ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യൻ താരങ്ങൾ പുതിയ ജഴ്‌സിയിൽ കളിക്കും. കടും നീല നിറത്തിലും ഇളം നീല നിറത്തിലുമുള്ള രണ്ട് വ്യത്യസ്ത ജഴ്‌സികളാണ് ട്വന്റി 20യ്ക്കും ഏകദിനത്തിനുമായി അഡിഡാസ് അണിയിച്ചൊരുക്കിയത്. ടെസ്റ്റ് ജഴ്‌സിയിലും വ്യത്യാസമുണ്ട്.

അഡിഡാസ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോൺസറാകുമെന്ന് മേയ് 22 ന് ബി.സി.സി.ഐ. സെക്രട്ടറി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും അഡിഡാസും പരസ്പരം കൈകോർക്കുന്നത്. ഇതിനുമുൻപ് കില്ലർ ജീൻസാണ് ഇന്ത്യയുടെ കിറ്റ് സ്പോൺസർ ചെയ്തത്. കില്ലർ ജീൻസുമായുള്ള കരാർ മേയ് 31 ന് അവസാനിച്ചു. കില്ലർ ജീൻസിന് മുൻപ് എം.പി.എല്ലായിരുന്നു ജഴ്സിയുടെ സ്പോൺസർ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോൺസർ ബൈജൂസ് ലേണിങ് ആപ്പാണ്. 2023 നവംബർ വരെയാണ് ബൈജൂസുമായുള്ള ഇന്ത്യയുടെ കരാർ.

RELATED ARTICLES

Most Popular

Recent Comments