Saturday
10 October 2026
23.8 C
Kerala
HomeKeralaഎറണാകുളത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം; അന്വേഷണം തുടങ്ങി

എറണാകുളത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം; അന്വേഷണം തുടങ്ങി

എറണാകുളം കാഞ്ഞൂരിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂർ പുതിയേടം സ്വദേശി അനൂപിന്റെ മൃതദേഹമാണ് കാറിനുള്ളിൽ കണ്ടെത്തിയത്. കാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം.
പഞ്ചായത്ത് ഓഫിസിനു സമീപം റോഡരികിൽ രാവിലെയാണ് ദുരൂഹസാഹചര്യത്തിൽ കാർ കണ്ടെത്തിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കാറിന്റെ മുൻസീറ്റിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തി. കാൽമുട്ടിനു പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

 

 

RELATED ARTICLES

Most Popular

Recent Comments