25 മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണം . തിരുവനന്തപുരത്തെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 2500 പ്രതിനിധികള്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത് .പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തുന്ന മേളയ്ക്കായ് മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ ഉള്‍പ്പടെ വേദികള്‍ ഒരുങ്ങി കഴിഞ്ഞു. തലസ്ഥാനത്തെ വിവിധ തിയേറ്ററുകളിലായി 2164 സീറ്റുകള്‍ സജീകരിച്ചിട്ടുണ്ട്. തിയേറ്ററുകളില്‍ അണുനശീകരണം പൂര്‍ത്തിയായിട്ടുണ്ട് . ഒന്നിടവിട്ട സീറ്റുകളിലായാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
തിയേറ്ററുകളിലേക്കുള്ളപ്രവേശനംപൂര്‍ണമായുംറിസര്‍വേഷന്‍അടിസ്ഥാനത്തിലായിരിക്കും.സീറ്റ്നമ്പര്‍അടക്കംഈറിസര്‍വേഷനില്‍ലഭിക്കും.സിനിമതുടങ്ങുന്നതിന്24മണിക്കൂര്‍മുന്‍പ്റിസര്‍വേഷന്‍ആരംഭിക്കുകയുംസിനിമആരംഭിക്കുന്നതിന്2മണിക്കൂര്‍മുന്‍പായിറിസര്‍വേഷന്‍അവസാനിക്കുകയുംചെയ്യും.റിസര്‍വേഷന്‍അവസാനിച്ചതിനുശേഷംസീറ്റ്നമ്പര്‍എസ്.എം.എസ്ആയിപ്രതിനിധികള്‍ക്ക്ലഭിക്കും. തെര്‍മല്‍ സ്‌കാനിംഗ് നടത്തിയതിന് ശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
മുപ്പതില്‍ പരം രാജ്യങ്ങളില്‍നിന്നുള്ള 80 സിനിമകളാണ് ഇക്കുറി മേളക്കെത്തുന്നത്. മത്സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങള്‍ മാറ്റുരക്കും. കൈരളി ,ശ്രീ ,നിള ,കലാഭവന്‍ ,ടാഗോര്‍ ,നിശാഗന്ധി എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത്.