ശശികലയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി

0
58

ശശികലയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനധിക്യത സ്വത്ത് സമ്പാദന കേസിന്റെ വിധിയിലാണ് നിർദേശം.

തൂത്തുക്കുടിയിൽ ശശികലയുടെ പേരിലുള്ള 300 ഏക്കർ സ്ഥലം കണ്ടുകെട്ടി. കാഞ്ചിപുരം ഊത്തുക്കാട്ടിലുള്ള സ്ഥലമാണ് ഏറ്റെടുത്തത്. നാല് വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് ശശികല ചെന്നൈയിൽ തിരിച്ചെത്തുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ശശികല ജയിൽശിക്ഷ അനുഭവിച്ചത്.