കോവിഡ് വാക്സില്‍ പരാജയമാണെന്നും ഇതു കുത്തിവെച്ച ഡോക്ടര്‍മാരുള്‍പ്പെടെ മരിച്ചുവെന്നുമുള്ള രാംദേവിന്റെ പരാമർശത്തിനെതിരേ ഐഎംഎ ബംഗാള്‍ ഘടകം.
മഹാമാരികാലത്ത് രാംദേവ് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ വിവരങ്ങള്‍ നല്കി ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് ആരോപിച്ച് കോല്‍ക്കത്തയിലെ സിന്തി പോലീസ് സ്റ്റേഷനിലാണ് ഐഎംഎ ബംഗാള്‍ ഘടകം പരാതി നല്‍കിയത്.
കോവിഡ് വാക്സിനേഷന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടും പതിനായിരത്തിലധികം ഡോക്ടര്‍മാര്‍ മരിച്ചുവെന്നാണ് രാംദേവിന്റെ ആരോപണം. ഇത് തികച്ചും തെറ്റാണെന്നും ഗുരുതരമായ പ്രസ്താവനയാണിതെന്നും ഐഎംഎ പരാതിയില്‍ ആരോപിക്കുന്നു.