മീ ടൂ വിവാദം: ഒഎൻവി സാഹിത്യ പുരസ്‌കാരം വേണ്ടെന്ന് വൈരമുത്തു

0
61

 

മീ ടൂ വിവാദത്തിന്റെ അടിസ്ഥാനത്തിൽ ഒഎൻവി സാഹിത്യ പുരസ്‌കാരം വേണ്ടന്നറിയിച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. മീ ടൂ ആരോപണ വിധേയനായ വൈരമുത്തുവിനെ ഒഎൻവി പുരസ്‌കാരത്തിന് പരിഗണിച്ചതിനെതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുരസ്‌കാരം വേണ്ടെന്ന് വെയ്ക്കുന്നത്. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ തീരുമാനം വിവാദമാവുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് വൈരമുത്തുവിന് പുരസ്‌കാരം നൽകാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് ഒ.എൻ.വി കൾച്ചറൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചിരുന്നു. തുടർന്നാണ് പുരസ്‌കാരം വേണ്ടെന്നറിയിച്ച് വൈരമുത്തു രംഗത്തെത്തിയത്.

പുരസ്‌കാര തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് വൈരമുത്തു അറിയിച്ചിരുന്നു.