Thursday
18 December 2025
24.8 C
Kerala
HomeKeralaRSP യിൽ ഭിന്നത അതിരൂക്ഷം: ഷിബു ബേബി ജോൺ അവധിയെടുത്തു

RSP യിൽ ഭിന്നത അതിരൂക്ഷം: ഷിബു ബേബി ജോൺ അവധിയെടുത്തു

നിയമസഭാ തെരഞ്ഞെടുപ്പിലെ
ദയനീയ പരാജയത്തിന് പിന്നാലെ RSP യിൽ
ഭിന്നത രൂക്ഷമായി.
ഷിബു ബേബി ജോൺ
പാർട്ടിയിൽ നിന്ന് അവധിയെടുത്തു.  ഷിബു ബേബി ജോൺ
UDF യോഗത്തിൽ നിന്ന്
വിട്ടു നിന്നകഴിഞ്ഞ ദിവസം ചേർന്ന
UDF യോഗത്തിൽ നിന്നു
ഷിബു വിട്ടു നിന്നിരുന്നു.
നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നായിരുന്നു ഇത്.
ചവറയിലെ കനത്ത പരാജയത്തെ തുടർന്ന് UDF മായും പാർട്ടി നേതൃത്വവുമായും ഷിബു
ഇടഞ്ഞു നിൽക്കുകയാണ്. സ്ഥാനാർഥി എന്ന നിലയിൽ തനിക്ക് മതിയായ പിന്തുണ മുന്നണിയിൽ നിന്നും സ്വന്തം പാർട്ടിയിൽ
നിന്നുമുണ്ടായില്ലെന്നാണ് ഷിബുവിൻ്റെ
ആക്ഷേപം.
പാർട്ടിയിൽ തനിക്ക് മതിയായ പരിഗണന ലഭിക്കുന്നില്ല. ലയനം ഗുണം ചെയ്തില്ലെന്നും ഷിബുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
അതിനിടെ താൻ പാർട്ടിയിൽ നിന്ന് അവധി എടുത്തത്
വ്യക്തിപരമായ കാരണങ്ങളാലാണെന്ന്
ഷിബു മാധ്യമങ്ങളോട് പറഞ്ഞു. RSP വലിയ പ്രതിസന്ധി നേരിടുകയാണ് – ഷിബു പറഞ്ഞു

UDF ൽ തുടരണമോ എന്ന കാര്യത്തിൽ RSP യിൽ അതിനിടെ
ഭിന്നത രൂക്ഷമാവുകയാണ്.
UDF ൽ എത്തിയ ശേഷം പാർട്ടി നാമാവിശേഷമായിക്കൊണ്ടിരിക്കുകയാണെന്നാണ്
ഒരു വിഭാഗം
പറയുന്നു

RELATED ARTICLES

Most Popular

Recent Comments