വാ​ഹ​നാ​പ​ക​ട​ത്തി​ൽ പരിക്കേറ്റ സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ മ​രി​ച്ചു

0
117

 

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ​ത്യ​ദീ​പം മു​ൻ ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​ചെ​റി​യാ​ൻ നേ​രേ​വീ​ട്ടി​ൽ (49) മരിച്ചു. അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് കൊ​ച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ബു​ധ​നാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തോ​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട്.

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ മ​ര​ട് സെ​ൻറ് ജാ​ന്നാ പ​ള്ളി വി​കാ​രി​യാ​യി​രു​ന്നു. മ​ര​ട് പി​എ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ക​ഴി​ഞ്ഞ 13 ന് വൈകുന്നേരം നടക്കുന്നതിനിടെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ ഓ​ടി​ച്ച ബൈ​ക്ക് ത​ട്ടിയാണ് ചെറിയാന് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. അ​ന്നു ത​ന്നെ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​യ​പ്പോ​ൾ വെ​ൻറി​ലേ​റ്റ​റി​ൽ നി​ന്നു മാ​റ്റി​യി​രു​ന്നു.

നേരത്തെ വൃക്കദാനം നടത്തിയിട്ടുള്ള വൈദികനാണ് ഫാ. നേരേവീട്ടിൽ. 1971 ജൂൺ എട്ടിനു ഇടപ്പള്ളി തോപ്പിൽ ഇടവകയിലാണു ജനനം. 1997 ജനുവരി ഒന്നിന് ബിഷപ് മാർ ജേക്കബ് മനത്തോടത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. ജീസസ് യൂത്ത് ഇന്റർനാഷണൽ കൗൺസിലിന്റെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്.