തൃശൂർ ജില്ലയിൽ മഴക്കെടുതി രൂക്ഷം , കൺട്രോൾ റൂമുകൾ സജ്ജജമാക്കി

0
77

തൃശൂർ ജില്ലയിൽ മഴക്കെടുതി രൂക്ഷം. തീരദേശ മേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം ഭാഗങ്ങളിൽ കടലാക്രമണത്തിൽ നൂറിൽ അധികം വീടുകളിൽ വെള്ളം കയറി. 250 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. തീരദേശ മേഖലകളിൽ നൂറു കണക്കിന് വീടുകൾ വാസയോഗ്യമല്ലാതായി.

നഗരത്തിൽ പല ഇടങ്ങളിലും വൈദ്യുതി വിതരണം മുടങ്ങി. കൂടൽ മണിക്യ ക്ഷേത്രത്തിലെ കുട്ടൻ കുളത്തിന്റെ ഭിത്തി തകർന്നു വീണു. ജില്ലാ ആസ്ഥാനത്തും വിവിധ താലൂക്കുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജജമാക്കി.