ചരിത്രം സൃഷ്ടിച്ച് ചൈനയുടെ ഷൂരോംഗ് റോവർ ചൊവ്വയിൽ

0
81

ചൈനയുടെ ടിയാൻവെൻ-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ റോവറാണ് ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തിയത്. ഇതോടെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തുന്ന രാജ്യമായി ചൈന.2020 ജൂലൈ 23ന് വെൻചാങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ടിയാൻവെൻ-1 വിക്ഷേപിച്ചത്.

മൂന്ന് മാസത്തെ ദൗത്യ കാലാവധിയാണ് ഴുറോങ് റോവറിന് നൽകിയിരിക്കുന്നത്. ചൊവ്വയിൽ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന.

നാ​സ​യു​ടെ ചൊ​വ്വാ ദൗ​ത്യ പേ​ട​കം പെ​ഴ്സി​വീ​യ​റ​ൻ​സ് ചൊ​വ്വ​യി​ലി​റ​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ചൈ​ന​യും ചൊ​വ്വാ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് സ​മു​ദ്രം ആ​യി​രു​ന്നു​ന്നെ​ന്ന് അ​നു​മാ​നി​ക്കു​ന്ന ഉ​ട്ടോ​പ്യ പ്ലാ​നീ​ഷ്യ​യി​ലാ​ണ് ചൈ​നീ​സ് പേ​ട​കം ഇ​റ​ങ്ങി​യ​ത്. പാ​ര​ച്യൂ​ട്ടി​ലാ​ണ് സു​റോ​ങ് റോ​വ​ർ ചൊ​വ്വ തൊ​ട്ട​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ് ടി​യാ​ൻ​വെ​ൻ – 1 വി​ക്ഷേ​പി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ടി​യാ​ൻ​വെ​ൻ ചൊ​വ്വ​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യി​രു​ന്നു. മൂ​ന്ന് മാ​സ​ത്തെ ദൗ​ത്യ കാ​ലാ​വ​ധി ആ​ണ് റോ​വ​റി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

240 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഷു​റോം​ഗ് റോ​വ​റി​ൽ പ​നോ​ര​മി​ക് – മ​ൾ​ട്ടി​സ്പെ​ക്ട്ര​ൽ കാ​മ​റ​ക​ളും പാ​റ​ക​ളു​ടെ ഘ​ട​ന പ​ഠി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മു​ണ്ട്. പ​ര​മ്പ​രാ​ഗ​ത ചൈ​നീ​സ് വി​ശ്വാ​സ​മ​നു​സ​രി​ച്ച് അ​ഗ്നി​യു​ടെ​യും യു​ദ്ധ​ത്തി​ൻറെ​യും ദേ​വ​നാ​യ “ഷു​റോം​ഗി’​ൻറെ പേ​രാ​ണ് റോ​വ​റി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.