മോദിയേയും അമിത് ഷായേയും വിമർശിച്ചതിന് സ​ച്ചി​ദാ​നന്ദ​ന് ഫേ​സ്ബു​ക്കി​ന്‍റെ വി​ല​ക്ക്

0
61

ക​വി സ​ച്ചി​ദാ​ന​ന്ദ​ന് താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ഫേ​സ്ബു​ക്ക്. ക​മ്യൂ​ണി​റ്റി സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ലം​ഘി​ച്ച​തി​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് ഫേ​സ്ബു​ക്ക് അ​റി​യി​ച്ച​താ​യി സ​ച്ചി​ദാ​ന​ന്ദ​ന്‍ പ​റ​ഞ്ഞു. 24 മണിക്കൂർ പോസ്റ്റും ലൈക്കും വിലക്കി. നരേന്ദ്ര മോദിയേയും അമിത് ഷായേയും കുറിച്ചുള്ള പോസ്റ്റിന്റെ പേരിലാണ് വിലക്കെന്ന് സച്ചിദാനന്ദൻ പ്രതികരിച്ചു.

വെ​ള്ളി​യാ​ഴ്ച​ രാത്രിയാണ് വി​ല​ക്ക് വ​ന്ന​ത്. കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച്‌ പോ​സ്റ്റ് ചെ​യ്ത​തി​നാ​ണ് വി​ല​ക്കെ​ന്ന് സ​ച്ചി​ദാ​ന​ന്ദ​ന്‍ പറഞ്ഞു. അമിത് ഷായെയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോഡിയെ ക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും, രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്, പോസ്റ്റു പോസ്റ്റു ചെയ്തപ്പോഴാണ് ഇതുണ്ടായത്. ഏപ്രിൽ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമൻ്റിനായിരുന്നു. അതിനും മുമ്പും പല കമൻറുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ്ബുക്കിൽ നിന്നാണ് വന്നത്. മെയ് ഏഴിന്റെ അറിയിപ്പിൽ പറഞ്ഞത് 24 മണിക്കൂർ ഞാൻ പോസ്റ്റ് ചെയ്യുന്നതും കമൻ്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തെ യ്ക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ്ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. വിമർശനങ്ങളെ അടിച്ചമർത്തുന്നതിറെതിരെ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോഴും അറിയിപ്പ് കിട്ടി. ഇത് വ്യക്തമാക്കുന്നത് ഒരു നിരീക്ഷകസംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേ ഉണ്ടെന്നാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. വി​ദ്വേ​ഷ​പ​ര​മാ​യ ഉ​ള്ള​ട​ക്ക​മു​ള്ള​ത​ല്ല വി​ഡി​യോ​യെ​ന്നും താ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ബി​ജെ​പി​യു​ടെ വി​മ​ര്‍​ശ​ക​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് ക​രു​തു​ന്ന​താ​യും സ​ച്ചി​ദാ​ന​ന്ദ​ന്‍ പ​റ​ഞ്ഞു. കേ​ന്ദ്രസ​ര്‍​ക്കാ​റും ഫേ​സ്ബു​ക്കും ധാ​ര​ണ​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.