Wednesday
17 December 2025
31.8 C
Kerala
HomeKeralaകോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവം; അഭിനന്ദിച്ച് മുഖ്യമന്ത്രി

കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവം; അഭിനന്ദിച്ച് മുഖ്യമന്ത്രി

പുന്നപ്രയില്‍ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചവര്‍ക്ക് അഭിനന്ദനം അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സമയോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് രോഗികളെ പാര്‍പ്പിക്കുന്ന പുന്നപ്രയിലെ പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്നാണ് കോവിഡ് രോഗിയെ രണ്ടു പേര്‍ ചേര്‍ന്ന് ബൈക്കില്‍ ആശുപത്രിയിലെത്തിച്ചത്.

ശ്വാസതടസം നേരിട്ട രോഗിയെയാണ് ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ടു പോയത്. കേന്ദ്രത്തില്‍ ഭക്ഷണം എത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരായ രണ്ടു ചെറുപ്പക്കാരാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയത്.

RELATED ARTICLES

Most Popular

Recent Comments