മണ്‍സൂണ്‍ വൈകില്ല; കേരളത്തില്‍ ജൂണ്‍ ഒന്നിന് മഴയെത്തുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം

0
53

 

ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെ തീരങ്ങളില്‍ സാധാരണത്തേതുപോലെ ജൂണ്‍ ഒന്നിന് എത്തുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി എം രാജീവന്‍. മെയ് 15ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും രാജീവന്‍ ട്വീറ്റില്‍ വ്യക്തമാക്കി. ഖാരിഫ് വിളകള്‍ നടാന്‍ പാകത്തിലാണ് കൃത്യസമയത്ത് മണ്‍സൂണ്‍ എത്തുക. ഈ വര്‍ഷത്തെ മണ്‍സൂണ്‍ ശരാശരി മഴയുടെ 98 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ ഏപ്രില്‍ 16-ന് നടത്തിയ ആദ്യപ്രവചനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ അഞ്ചു ശതമാനം വരെ വ്യതിയാനം ഉണ്ടായേക്കാം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കേരളം പ്രളയത്തിലേക്ക് പോയത് ശരാശരിക്ക് മുകളില്‍ പെയ്ത മണ്‍സൂണ്‍ മഴയാണ്. എന്നാല്‍ ഇത്തവണ ശരാശരി മഴയാണ് ലഭിക്കുക.