കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു

0
65

 

കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു. മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയായ ഊർങ്ങാട്ടിരി പഞ്ചായത്തിലെ കോണ്ണൂർ കണ്ടിയിലെ മലമുകളിൽ താമസിക്കുന്ന വടക്കേതടത്തിൽ സെബാസ്റ്റ്യ (60)നെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.

ഇന്നലെ ബന്ധുവീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിനുശേഷം സ്വന്തം വീട്ടിലേക്ക് പോയ സെബാസ്റ്റ്യനെ കാണാതായിരുന്നു. ശനിയാഴ്ച രാവിലെ മറ്റൊരു കർഷകനാണ് സെബാസ്റ്റ്യന്റെ മൃതദേഹം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാട്ടാനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞത് നേരിയ ബഹളത്തിന് ഇടയാക്കി. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി നിരവധിതവണ അധികാരികൾക്ക് പരാതി നൽകുകയും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് പ്രദേശവാസികളായ കർഷകർ പറയുന്നു.