ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു, ബിജെപി അവലോകന യോഗങ്ങളിൽ ബിഡിജെഎസിന് വിമർശനം

0
86

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി അവലോകന യോഗങ്ങളിൽ ബിഡിജെഎസിന് വിമർശനം. ബിഡിജെഎസ് മത്സരിച്ച പല മണ്ഡലങ്ങളിലും ബൂത്ത് ഏജന്റുമാരുടെ പട്ടിക പോലും മുൻകൂർ ആയി നൽകിയില്ല.

പിന്നീട് ബിജെപിയുടെ പ്രവർത്തകരെ ബൂത്ത് ഏജന്റുമാരായി ഇരുത്തിയത്. ആലപ്പുഴ, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ നിന്നാണ് വിമർശനം.

തൃശൂർ കയ്പമംഗലത്തും ബിഡിജെഎസ് സജീവമായില്ലെന്നാണ് പരാതി. ബിജെപി നേതൃയോഗം അടുത്തയാഴ്ച ചേരും. തെരഞ്ഞെടുപ്പിലെ കീഴ്തട്ടിൽ നിന്ന ലഭിച്ച വിവരങ്ങൾ ചർച്ച ചെയ്യും. തലശ്ശേരി, ഗുരുവായൂർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതും ചർച്ച വിഷയമാകും