Tuesday
30 December 2025
27.8 C
Kerala
HomeWorldവിഖ്യാത അമേരിക്കൻ റാപ്പർ ഡിഎംഎക്‌സ് അന്തരിച്ചു

വിഖ്യാത അമേരിക്കൻ റാപ്പർ ഡിഎംഎക്‌സ് അന്തരിച്ചു

വി​ഖ്യാ​ത അ​മേ​രി​ക്ക​ൻ റാ​പ്പ​റും ന​ട​നു​മാ​യ ഡി​എം​എ​ക്‌​സ് (ഏ​ൾ സി​മ്മ​ൺ​സ്-50) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ലെ വൈ​റ്റ് പ്ലെ​യി​ൻ​സി​ലെ വൈ​റ്റ് പ്ലെ​യി​ൻ​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

അ​ഞ്ച് ദി​വ​സം മു​ൻ​പാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹോ​യ​ത്തോ​ടെ ജീ​വ​ൻ നി​ല​നി​ർ‌​ത്തി​വ​രി​ക​യാ​യി​രു​ന്നു.

1990 കളിലാണ് ഡിഎംഎക്‌സ് റാപ്പിംഗിലേക്ക് കടന്നുവരുന്നത്. 1998 ൽ ‘ഇറ്റ്‌സ് ഡാർക്ക് ആന്റ് ഹെല്ല് ഇസ് ഹോട്ട്’ എന്ന ആദ്യ ആൽബം പുറത്തിറക്കി. പിന്നീട് 2003ലാണ് ഡിഎംഎക്‌സിന്റെ കരിയറിലെ ഏറ്റവും ജനപ്രീതി നേടിയ ‘എക്‌സ് ഗോൺ ഗിവ് ഇറ്റ് ടു യാ’ എന്ന സിംഗിൾ പുറത്തിറങ്ങുന്നത്.

രണ്ട് തവണ അമേരിക്കൻ മ്യൂസിക്ക് ലഭിച്ചിട്ടുണ്ട് ഡിഎംഎക്‌സിന്. ഗ്രാമി പുരസ്‌കാരം, എംടിവി മ്യൂസിക്ക് അവാർഡ് എന്നിവയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments