പലിശ നിരക്കിൽ മാറ്റംവരുത്താതെ ആർബിഐയുടെ പുതിയ വായ്പ നയം

0
60

പുതിയ സാമ്പത്തിക വർഷത്തിലും പലിശ നിരക്കിൽ മാറ്റംവരുത്താതെ ആർബിഐയുടെ പണ-വായ്പ നയം. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിർത്തും. കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്തുന്നത് ഉചിതമല്ലെന്ന് നയരൂപീകരണ സമിതി തീരുമാനിക്കുകയായിരുന്നു.

പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് വെല്ലുവിളിയാണെന്ന സുപ്രധാന വിലയിരുത്തലും പണനയ രൂപീകരണ സമിതി നടത്തി.റിസർവ് ബാങ്ക് ഗവർണറുടെ അധ്യക്ഷതയിലുള്ള ആറ് അംഗ പണനയ രൂപീകരണ സമിതി മൂന്ന് ദിവസം യോഗം ചേർന്ന ശേഷമാണ് നിരക്കുകൾ നിജപ്പെടുത്തിയത്.

ഈ സമ്പത്തിക വർഷം 10.5 ശതമാനം വളർച്ചാ നിരക്കിലേക്ക് എത്തിക്കാനാകുമെന്ന് ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു. റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും.

പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് വെല്ലുവിളിയാണെന്ന് പണനയ രൂപീകരണ സമിതി വിലയിരുത്തി. 2020 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 5.2 ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക.നിരക്കിൽ മാറ്റം വരുത്താത്തതിനാൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാതമായ ജൂൺ വരെ വായ്പ- നിക്ഷേപ പലിശയിൽ മാറ്റമുണ്ടാവില്ല.

നിക്ഷേപ പലിശ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കാനാവില്ലെന്ന കാരണത്താൽ സമിതി പിന്മാറി. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്ന് പാതത്തിലും നിരക്ക് വർധിപ്പിക്കാൻ റിസർവ് ബാങ്ക് തയാറായിരുന്നില്ല.

ആർബിഐയുടെ ത്രിദിന നയ രൂപീകരണ സമിതി യോഗത്തിനു ശേഷമാണ് ഗവർണർ നയ പ്രവ്യാപനം നടത്തിയത്. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത് സാമ്പത്തിക വളർച്ചയ്ക്കു വിഘാതമാകുമെന്നതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയതിനു ശേഷമാണ് സമിതി നിരക്കിൽ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചത്.

2026 മാർച്ചിൽ അവസാനിക്കുന്ന അഞ്ചുവർഷത്തേക്ക് ചില്ലറ പണപ്പെരുപ്പം നാല് ശതമാനമായി നിലനിർത്താൻ കഴിഞ്ഞ ആഴ്ച സർക്കാർ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.