Wednesday
17 December 2025
26.8 C
Kerala
HomeKeralaഇബ്രാഹിംകുഞ്ഞിന്റെ ബന്ധുക്കള്‍ക്ക് മൂന്നും നാലും വോട്ട്‌

ഇബ്രാഹിംകുഞ്ഞിന്റെ ബന്ധുക്കള്‍ക്ക് മൂന്നും നാലും വോട്ട്‌

പ്രതിപക്ഷ നേതാവ്‌ സർക്കാരിന്റെ പരാജയമെന്ന വ്യാജേന ഉന്നയിച്ച വോട്ട്‌ ഇരട്ടിപ്പ്‌ യുഡിഎഫിനെ തിരിഞ്ഞുകൊത്തുന്നു. ഇരട്ടവോട്ടിലധികവും കോൺഗ്രസ്‌, ലീഗ്‌ നേതാക്കളുടെയും പ്രവർത്തകരുടെയും. ബിജെപി നേതാക്കൾക്കുമുണ്ട്‌ വേണ്ടുവോളം ഇരട്ട വോട്ട്‌.

ചെന്നിത്തല‌ ആദ്യം ഉന്നയിച്ച ഉദുമ പെരിയയിലെ കുമാരി കോൺഗ്രസ്‌ പ്രവർത്തകയാണെന്ന് തെളിഞ്ഞു. കൈപ്പമംഗലത്തെ യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ മൂന്ന്‌ വോട്ടാണുള്ളത്‌. കെപിസിസി സെക്രട്ടറിമാർ മുതൽ മുൻ മന്ത്രിയുടെ ബന്ധുക്കൾവരെ ഈ ലിസ്റ്റിലുണ്ട്‌‌. മലപ്പുറത്തും കാസർകോട്ടും ലീഗ്‌ പ്രവർത്തകരാണ്‌ കൂടുതൽ‌.

കെപിസിസി സെക്രട്ടറി തിരുവനന്തപുരത്തെ വി എസ്‌ ഹരീന്ദ്രനാഥിനും കുടുംബത്തിനും തിരുവനന്തപുരം കൂടാതെ നെയ്യാറ്റിൻകര, വട്ടിയൂർക്കാവ്‌ എന്നിവിടങ്ങളിൽ വോട്ടുണ്ട്‌. കോർപറേഷൻ മുൻ കൗൺസിലർ ഹരികുമാർ, ആറ്റിങ്ങൽ നഗരസഭയിലേക്ക്‌ മത്സരിച്ച ജി ഗിരിജകുമാരി, മലയിൻകീഴ്‌ കോൺ. പഞ്ചായത്ത്‌ അംഗം സിന്ധു എന്നിവരും പട്ടികയിലുണ്ട്‌.

കെപിസിസി ജനറൽ സെക്രട്ടറി മലപ്പുറത്തെ ഇ മുഹമ്മദ് കുഞ്ഞിയുടെ മരുമകന് വണ്ടൂർ പഞ്ചായത്തിൽ‌ ഇരട്ട‌വോട്ട്‌. കൂട്ടായിയിലെ മുസ്ലിംലീഗ്‌ പ്രവർത്തകൻ ചേക്കുമരക്കാരകത്ത്‌ മുഹമ്മദ്‌ ഹാസിക്കിന് ‌ ഒരു ബൂത്തിൽ വോട്ട്‌ മൂന്ന്.

കണ്ണൂർ ‘ഹരിസുധ’യിൽ ഹരിദാസൻ, പുതുക്കുടി ഹൗസിൽ മംഗള പ്രകാശൻ, പുതിയവീട്ടിൽ ആര്യ രാമകൃഷ്‌ണൻ, കൂത്തുപറമ്പ്‌ 171–-ാം ബൂത്തിലെ പണ്ടാരംവീട്ടിൽ സുരേഷ്‌ ബാബു എന്നിവർ ഇരട്ടവോട്ടുള്ള കോൺഗ്രസുകാരിൽ ചിലർമാത്രം.

മുൻമന്ത്രിയും ലീഗ്‌ നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ സഹോദരിയുടെ മകനും ഭാര്യയ്‌ക്കും മൂന്നും നാലും വോട്ടുകൾ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ മത്സരിക്കുന്ന കളമശേരി മണ്ഡലത്തിലാണിത്‌.

സഹോദരിയുടെ മകൻ അബ്ദുറഹിമാന്റെ അച്ഛന്റെ പേരും ഭാര്യ നസീമ ബീവിയുടെ ഭർത്താവിന്റെ പേരും മാറിയാണ്‌ നൽകിയിട്ടുള്ളത്‌. കോഴിക്കോട്‌ കെപിസിസി സെക്രട്ടറി വി എം ചന്ദ്രന്റെ മകൾക്കും കുന്നുമ്മൽ പഞ്ചായത്തിലെ കോൺഗ്രസ്‌ വനിതാ നേതാവ്‌ സീബയ്‌ക്കും ഇരട്ടവോട്ട്‌. സൗത്ത്‌ മണ്ഡലത്തിൽ യൂത്ത്‌ ലീഗിലെ മുന്നൂർക്കണ്ടി ഷെരീഫ്‌ മൻസിലിൽ മുഹമ്മദ്‌ റെമീസിന്‌ മൂന്ന്‌ വോട്ട്‌.

പത്തനാപുരം മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ അബീൻ, യൂത്ത്‌ കോൺഗ്രസ്‌‌ വാർഡ്‌ പ്രസിഡന്റ്‌ മുനീർ എന്നിവരും ലിസ്‌റ്റിൽ ഇരട്ട‌. കാസർകോട്‌ ബിജെപി നേതാവ്‌ എം വിജയലക്ഷ്‌മിക്കും ഓമല്ലൂരിൽ പഞ്ചായത്തംഗത്തിനും രണ്ട്‌ വോട്ട്‌ വീതം.കാഞ്ഞങ്ങാട് കോൺഗ്രസ് പ്രവർത്തകൻ പി ജെ ഷാജിക്കാണ് രണ്ട് വോട്ട്‌. തൃക്കരിപ്പൂരിൽ ലീഗ് വാർഡ് സെക്രട്ടറി എൻ അബ്ദുൾ സലാമിക്ക്‌ മൂന്ന് ബൂത്തിലാണ്‌ വോട്ട്‌‌.

വടക്കാഞ്ചേരി തെക്കുംകര 54-ാം ബൂത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനും കോൺഗ്രസ് മുൻ പഞ്ചായത്ത് അംഗത്തിന്റെ ഭാര്യയ്‌ക്കും ഉൾപ്പെടെ 13 ഇരട്ട വോട്ടുകളുണ്ട്‌. പുളിയൻമാക്കൽ അനൂപ് സെബാസ്റ്റ്യൻ, തോപ്പിൽ പറമ്പിൽ ഗിരീഷിന്റെ ഭാര്യ ഷീബ എന്നിവർക്കും ഇരട്ട വോട്ടുണ്ട്‌.

RELATED ARTICLES

Most Popular

Recent Comments