ശ്വാസം മുട്ടിനെ തുടർന്ന് പിഞ്ചുകുഞ്ഞ് മരണപ്പെട്ടു

0
200

പടന്നക്കാട് കരുവളത്തെ പ്രവാസി മധുസൂദനൻ-രജില ദമ്പതികളുടെ രണ്ടു വയസുള മകൻ അഹാൻകൃഷ്ണയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ശ്വാസം മുട്ടിനെ തുടർന്ന് കുഞ്ഞിനെ ആദ്യം പടന്നക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് കാഞ്ഞങ്ങാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഹോദരൻ അയാൻ കൃഷ്ണ. അഹാന്റെ പിതാവ് മധുസൂദനൻ ഓണം ആഘോഷിക്കാനായി ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്.