Thursday
18 December 2025
31.8 C
Kerala
HomeKeralaജീവനക്കാർക്ക് ഓണത്തിന് അഡ്വാൻസ് തുക അനുവദിച്ച് കെഎസ്ആർടിസി

ജീവനക്കാർക്ക് ഓണത്തിന് അഡ്വാൻസ് തുക അനുവദിച്ച് കെഎസ്ആർടിസി

കെഎസ്ആർടിസി ജീവനക്കാർക്ക് ഓണം ആശ്വാസം. അഡ്വാൻസ് തുകയായി 7,500 രൂപ അനുവദിച്ചു. ഇന്ന് ബാങ്കുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ജൂലൈ മാസത്തെ ശമ്പളവും ബോണവും വിതരണം ചെയ്യുന്നതിനൊപ്പം ഇന്ന് അഡ്വാൻസ് തുകയും കൈമാറും. സർക്കാർ ജീവനക്കാർക്ക് 2,750 രൂപയാണ് ഓണം അലവൻസായി അനുവദിച്ചത്.

ജൂലൈ മാസത്തെ ശമ്പളം നൽകുന്നതിന് 40 കോടി രൂപയാണ് ഇന്ന് കൈമാറേണ്ടിയിരുന്നത്. നേരത്തെ മുപ്പത് കോടി നൽകിയിരുന്നു. 86 കോടിയാണ് ശമ്പളത്തിനായ് വേണ്ടത്. ബാക്കി തുക കെഎസ്ആർടിസി കണ്ടെത്തും.

 

RELATED ARTICLES

Most Popular

Recent Comments