അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ്; ഓറഞ്ച്, യെല്ലോ അലെർട് പ്രഖ്യാപിച്ചു

0
164

അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് വീശുന്ന സാഹചര്യത്തിൽ യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഇന്ന് രാവിലെ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു.

ഇന്ന് രാവിലെ മുതൽ വൈകുന്നേരം 4.30 വരെ, പ്രത്യേകിച്ച് എമിറേറ്റിലെ ഹബ്ഷാൻ മേഖലയിൽ, കൂടുതൽ മുൻകരുതൽ എടുക്കാനും താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ദൃശ്യപരത കുറവാണെങ്കിൽ വേഗത കുറയ്ക്കാനും റോഡുകളിൽ അതീവശ്രദ്ധ പുലർത്തണമെന്നും ഡ്രൈവർമാരെ ഓർമ്മിപ്പിച്ചിട്ടുണ്ട്. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് പോകുമ്പോൾ ശ്രദ്ധ പുലർത്താനായി അൽ റുവൈസ്, അൽ മിർഫർ, ലിവ, അൽ ഐൻ എന്നിവയുടെ ചില ഭാഗങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്